ഗെയില്‍ പൈപ്പ്ലൈന്‍: പാലക്കാട് ജില്ലയിലെ ആദ്യ സ്‌റ്റേഷന്‍ ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും

By Staff Reporter, Malabar News
Gail project
Representational Image
Ajwa Travels

പാലക്കാട്: ഗെയിൽ പൈപ്പ്ലൈനിന്റെ ജില്ലയിലെ ആദ്യ സ്‌റ്റേഷൻ കഞ്ചിക്കോട് കനാൽപിരിവിൽ പൂർത്തിയായി. ഫെബ്രുവരിയിൽ ഇത് കമ്മീഷൻ ചെയ്യും. ദി പെട്രോളിയം ആൻഡ്‌ എക്‌സ്‌പ്ളോസീവ്‌സ്‌ സേഫ്‌റ്റി ഓർഗനൈസേഷനാണ് (പെസോ) കമ്മീഷൻ ചെയ്യാനുള്ള അനുമതി നൽകേണ്ടത്. ഇത് ഉടൻ ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ക‍ഞ്ചിക്കോട് വ്യവസായ മേഖലയിലേക്ക് ഗ്യാസ് നൽകാൻ സ്‌റ്റേഷനിൽ നിന്ന് പൈപ്പിട്ട് തുടങ്ങി.

മാർച്ചിൽ തന്നെ വ്യവസായ മേഖലയിലേക്ക് ഇതുവഴി ​ഗ്യാസ് എത്തും. തുടർന്ന് വീടുകളിലേക്ക് പൈപ്പിൽ എത്തിക്കും. ആദ്യഘട്ടത്തിൽ എലപ്പുള്ളി, പുതുപ്പരിയാരം പഞ്ചായത്തുകളിലെ വീടുകളിലേക്കാണ് കണക്‌ഷൻ നൽകുക. മാർച്ചിൽ രണ്ട് പഞ്ചായത്തുകളിലെയും വീടുകളിലേക്ക് പൈപ്പിടും. മെയ് മാസത്തിൽ വീടുകളിൽ ​ഗ്യാസ് എത്തിക്കാനാണ് കരാർ എടുത്തിട്ടുള്ള ഇന്ത്യൻ ഓയിൽ അദാനി ​ഗ്യാസ് ​ഗ്രൂപ്പിന്റെ ശ്രമം.

Read Also: കുതിരാനിലെ ടോൾ പിരിവ്; ദേശീയപാത അതോറിറ്റിയുടെ വാദങ്ങൾ പൊളിയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE