സൈലന്റ് വാലിയിലേക്ക് കോൺക്രീറ്റ് റോഡ് ഒരുങ്ങുന്നു

By Staff Reporter, Malabar News
silent-valley-concrete
Ajwa Travels

പാലക്കാട്: സൈലന്റ്‌ വാലി ദേശീയ ഉദ്യാനത്തിലേക്ക് കരിങ്കല്ലുകൾ പാകിയ ദുർഘടമായ റോഡ് നവീകരിക്കുന്നു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ 11.58 കോടി ചിലവിൽ 21 കിലോമീറ്ററാണ്‌ വീൽ ട്രാക്ക് കോൺക്രീറ്റ് റോഡ് നിർമിക്കുന്നത്‌. മഴക്കാലത്തിന് മുൻപ് നവീകരണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

മണ്ണാർക്കാട്-ആനക്കട്ടി പ്രധാന പാതയിൽ മുക്കാലിയിൽനിന്ന്‌ തുടങ്ങി സൈലന്റ്‌ വാലിയിലെ സൈരന്ധ്രിയിലെ വാച്ച്ടവർ വരെയുള്ള 21 കിലോമീറ്ററാണ്‌ കോൺക്രീറ്റ് ചെയ്യുന്നത്. വീൽ വരുന്ന ഭാഗങ്ങളിൽ 70 സെന്റിമീറ്റർ വീതിയിലാണ് കോൺക്രീറ്റ് ചെയ്യുക. ഇതിന്റെ ഇടയിലും മറ്റ് ഭാഗങ്ങളിലും മണ്ണിടും. കനത്ത മഴയിൽ തകർന്ന റോഡിന്റെ പാർശ്വഭിത്തി, ചപ്പാത്ത്, കൾവർട്ട് എന്നിവയും നവീകരിക്കും.

15 മീറ്ററിലധികം വീതിയുള്ള റോഡിൽ മഴക്കാലത്ത് പല ഭാഗത്തും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. പാലക്കാട് ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ശുപാർശ സൈലന്റ്‌ വാലി മാനേജ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം. സൈരന്ധ്രി, പന്തൻതോട് സംരക്ഷണ ക്യാംപ്, കരുവാര ഊര്, പുല്ലുമല, കൂമ്പൻ, വാളക്കാട് തുടങ്ങിയ സ്‌ഥലങ്ങളിലേക്കുള്ള ഏകമാർഗമാണിത്‌.

Read Also: ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ; അറസ്‌റ്റ് ചെയ്യാൻ നീക്കം ആരംഭിച്ച് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE