ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ; അറസ്‌റ്റ് ചെയ്യാൻ നീക്കം ആരംഭിച്ച് പോലീസ്

By Staff Reporter, Malabar News
sreekanth-vettiyar-rape-case
Ajwa Travels

കൊച്ചി: വ്ളോ​ഗർ ശ്രീകാന്ത് വെട്ടിയാരെ അറസ്‌റ്റ് ചെയ്യാൻ നീക്കമാരംഭിച്ച് പോലീസ്. ബലാൽസംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തും മുൻപേ പിടികൂടാനാണ് ഉദ്യോഗസ്‌ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ശ്രീകാന്തിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകി.

ശ്രീകാന്തിനെ തേടി പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്‌ചയായി ശ്രീകാന്ത് ഒളിവിലാണെന്ന് പോലീസ് പറയുന്നു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെ 2 ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ്ഐആർ റിപ്പോർട്. ആലുവയിലെ ഫ്‌ളാറ്റിൽ എത്തിച്ച് പീഡിപ്പിച്ചതായും എഫ്‌ഐആർ റിപ്പോർട്ടിൽ പറയുന്നു.

Read Also: ധീരജ് വധം; യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE