ധീരജ് വധം; യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അറസ്‌റ്റിൽ

By Staff Reporter, Malabar News
dheeraj-murder-one-more-arrest
ധീരജ് രാജേന്ദ്രൻ, സോയി മോൻ സണ്ണി
Ajwa Travels

കഞ്ഞിക്കുഴി: ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥി ധീരജ് വധക്കേസില്‍ ഒരാള്‍ക്കൂടി പോലീസ് പിടിയില്‍. കേസില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് കരുതുന്ന കഞ്ഞിക്കുഴി സ്വദേശിയും പഞ്ചായത്തംഗവുമായ സോയി മോന്‍ സണ്ണിയെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്.

ചെലച്ചുവട്ടിലെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയാണ് പിടിയിലായ സോയി മോന്‍ സണ്ണി. സോയി മോന് വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയ സാഹചര്യത്തിലാണ് ഇന്ന് അറസ്‌റ്റ് ഉണ്ടായത്.

ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ ആകെ എണ്ണം ഏഴായി. ആറ് പേരാണ് കേസിലെ പ്രതിപട്ടികയില്‍ ഉള്ളത്. അതില്‍ ആറാമത്തെയാളാണ് സോയിമോന്‍. മുഖ്യപ്രതി നിഖിലിനെ കൃത്യം നടത്തിയ ശേഷം രക്ഷപ്പെടുത്താന്‍ സഹായിച്ചത് സോയി മോന്‍ ആണെന്നാണ് പോലീസ് നിഗമനം.

Read Also: സംസ്‌ഥാനത്ത് ഗതാഗത നിയന്ത്രണത്തിന് സാധ്യത; നിർണായക യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE