സംസ്‌ഥാനത്ത് ഗതാഗത നിയന്ത്രണത്തിന് സാധ്യത; നിർണായക യോഗം ഇന്ന്

By Staff Reporter, Malabar News
mask-mandatory-on-private-vehicles
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്‌ഥാനത്ത് പൊതുഗതാഗത സംവിധാനത്തിലെ നിയന്ത്രണങ്ങള്‍ നിശ്‌ചയിക്കാന്‍ ഇന്ന് ഉന്നതതലയോഗം ചേരും. കെഎസ്ആര്‍ടിസിയില്‍ ആളുകളെ കയറ്റുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും എന്നാണ് സൂചനകൾ. ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതോടെ നാനൂറിലേറെ സര്‍വീസുകളാണ് ഇന്നലെ റദ്ദാക്കിയത്.

ഇന്നും സര്‍വീസുകള്‍ വെട്ടികുറക്കാനാണ് സാധ്യത. 150ൽ അധികം ജീവനക്കാർക്കാണ് രോഗബാധ സ്‌ഥിരീകരിച്ചിട്ടുള്ളത്. സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കേണ്ടവരുടെ എണ്ണവും പരിമിതപ്പെടുത്താനും ആലോചിക്കുന്നുണ്ട്. ഗതാഗതമന്ത്രി ആന്റണി രാജു, ഗതാഗത കമ്മീഷണര്‍ എംആര്‍ അജിത്ത് കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും. രാവിലെ 11ന് ഓണ്‍ലൈനായാണ് യോഗം നടക്കുക.

Read Also: മോഫിയ ആത്‍മഹത്യ; പോലീസ് കുറ്റപത്രം സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE