Tag: Supreme Court
ഉഭയസമ്മതത്തോടെ ഉള്ള വിവാഹേതര ലൈംഗിക ബന്ധം ബലാൽസംഗമല്ല; സുപ്രീം കോടതി
ന്യൂഡെൽഹി: ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാൽസംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. മുംബൈയിലെ ഖർഗർ പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത ബലാൽസംഗ കേസ് റദ്ദാക്കിയാണ് സുപ്രീം കോടതി വിധി.
ദീർഘകാലം ഉഭയസമ്മതോടെ ലൈംഗിക ബന്ധത്തിൽ...
ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: തൊണ്ടിമുതൽ കേസിൽ മുൻ ഗതാഗത മന്ത്രി ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനെതിരായ ക്രിമിനൽ നടപടി സുപ്രീം കോടതി പുനഃസ്‌ഥാപിച്ചു.
സാങ്കേതിക കാരണം പറഞ്ഞ് ആന്റണി...
സർക്കാർ കോടതിക്ക് പകരമാവില്ല, ഉരുക്കുമുഷ്‌ടി വേണ്ട; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി
ന്യൂഡെൽഹി: ബുൾഡോസർ രാജ് നടപടിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സുപ്രീം കോടതി. ആരെങ്കിലും ഒരു കേസിൽ പ്രതിയായെന്നത് കൊണ്ട് ആ വ്യക്‌തിയുടെയും ബന്ധുക്കളുടെയോ വസ്‌തുവകകൾ ഇടിച്ചു നിരത്തുന്നതിന് സർക്കാരുകൾക്ക് ഉരുക്കുമുഷ്‌ടി പ്രയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി...
‘ഒരു മതവും മലിനീകരണം പ്രോൽസാഹിപ്പിക്കുന്നില്ല’; ഡെൽഹിയിൽ നിയന്ത്രണം വേണം’
ന്യൂഡെൽഹി: ഡെൽഹിയിൽ വായുമലിനീകരണം രൂക്ഷമായിരിക്കെ ശക്‌തമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. നഗരത്തിലെ പടക്കം പൊട്ടിക്കലും പടക്കങ്ങളുടെ വിൽപ്പനയും നിയന്ത്രിക്കാൻ ഉടൻ നടപടി വേണമെന്ന് സുപ്രീം കോടതി ഡെൽഹി പോലീസിനോട് നിർദ്ദേശിച്ചു. ഒരു...
അലിഗഡ് സർവകലാശാല; ന്യൂനപക്ഷ സ്‌ഥാപനമല്ലെന്ന വിധി സുപ്രീം കോടതി റദ്ദാക്കി
ന്യൂഡെൽഹി: പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്‌ഥാനത്തിൽ രൂപീകൃതമായ അലിഗഡ് മുസ്‌ലിം സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌ഥാപനമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ...
നിയമന നടപടികൾ ഉദ്യോഗാർഥികളെ മുൻകൂട്ടി അറിയിക്കണം; സുപ്രീം കോടതി
ന്യൂഡെൽഹി: സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള നിയമന നടപടികൾ ഉദ്യോഗാർഥികളെ നിയമന ഏജൻസി മുൻകൂട്ടി അറിയിക്കണമെന്ന് സുപ്രീം കോടതി. നിയമന നടപടികൾ ആരംഭിച്ച ശേഷം നിയമന ഏജൻസികൾക്ക് മാനദണ്ഡങ്ങൾ മാറ്റാനാവില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
നിയമം അനുവദിക്കുന്നില്ലെങ്കിൽ...
ലൈംഗികാതിക്രമം; സ്‌ത്രീകൾക്കും കുട്ടികൾക്കും നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്‌ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നിയമപരമായ നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. പോക്‌സോ കേസുകളിലും ലൈംഗിക പീഡന കേസുകളിലും വിധികൾ പ്രസ്‌താവിക്കുന്ന രാജ്യത്തെ എല്ലാ സെഷൻസ് കോടതികളും ഇക്കാര്യം ഉറപ്പ്...
യുപിയിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ശരിവെച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ശരിവെച്ച് സുപ്രീം കോടതിയുടെ സുപ്രധാന വിധി. 2004ലെ നിയമം അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ...




































