ന്യൂഡെൽഹി: ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാൽസംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. മുംബൈയിലെ ഖർഗർ പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത ബലാൽസംഗ കേസ് റദ്ദാക്കിയാണ് സുപ്രീം കോടതി വിധി.
ദീർഘകാലം ഉഭയസമ്മതോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്‌ത്രീകൾ ബന്ധം തകരുമ്പോൾ ബലാൽസംഗ പരാതിയുമായി വരുന്നത് ദുഃഖകരമാണെന്ന് ജസ്‌റ്റിസുമാരായ ബി.വി നാഗരത്‌ന, എൻകെ സിങ് എന്നിവരുൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. കപട വിവാഹ വാഗ്‌ദാനം നൽകിയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെങ്കിൽ അതിൽ പരാതി നൽകേണ്ടത് ബന്ധം തകരുമ്പോഴല്ലെന്നും കോടതി വ്യക്‌തമാക്കി.
മഹേഷ് ദാമു ഖരെ എന്നയാൾക്കെതിരെ വനിത എസ് ജാദവ് മുംബൈയിലെ ഖർഗർ പോലീസിൽ നൽകിയ ബലാൽസംഗ കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്. വിധവയായ വനിത ജാദവും വിവാഹിതനായ മഹേഷ് ദാമു ഖരെയും തമ്മിലുള്ള ബന്ധം ആരംഭിച്ചത് 2008ലാണ്. വിവാഹ വാഗ്‌ദാനം നൽകിയാണ് താനുമായി ഖരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്നാണ് വനിതയുടെ പരാതി. 2017ലാണ് വനിത ബലാൽസംഗ പരാതി നൽകിയത്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’