Tag: Wayanad Landslide
വയനാട് ഉരുൾപൊട്ടൽ; മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു- ആകെ മരണം 298
കൽപ്പറ്റ: വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതദേഹങ്ങളുടെയും ഒരു ശരീര ഭാഗത്തിന്റെയും ഡിഎൻഎ പരിശോധനാ ഫലമാണ് പുറത്തുവന്നത്. ആൻഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടേതാണ്...
വയനാട് പുനരധിവാസം, കേന്ദ്രം സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാടിന്റെ കാര്യത്തിൽ ജനങ്ങളെയും പാർലമെന്റിനെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലുണ്ടായ ദുരന്തം വിവാദമാക്കി സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാനാണ് കേന്ദ്ര...
‘വയനാട് ദുരന്തസഹായം വൈകിപ്പിച്ചത് കേരളം, വിശദ നിവേദനം നൽകിയത് നവംബർ 13ന്’
ന്യൂഡെൽഹി: വയനാടിന് ദുരന്തസഹായം വൈകുന്നതിൽ സംസ്‌ഥാന സർക്കാരിനെ പഴിച്ച് കേന്ദ്ര സർക്കാർ. പ്രിയങ്ക ഗാന്ധി നേരിട്ടുകണ്ട് സമർപ്പിച്ച നിവേദനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകി. സംസ്‌ഥാനം വിശദ നിവേദനം നൽകിയത്...
‘വയനാടിനായി കേന്ദ്ര പാക്കേജ് ഉടൻ നൽകണം’; അമിത് ഷായെ കണ്ട് കേരളത്തിലെ എംപിമാർ
ന്യൂഡെൽഹി: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി അടക്കമുള്ള കേരളത്തിലെ എംപിമാർ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള കേന്ദ്ര പാക്കേജ് ഉടൻ നൽകണമെന്ന്...
വയനാട് കളക്‌ട്രേറ്റ് മാർച്ച്; ‘പ്രവർത്തകരെ മർദ്ദിച്ച് ഒതുക്കാൻ നോക്കിയത് പ്രതിഷേധാർഹം’
കൽപ്പറ്റ: വയനാട് കളക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രവർത്തകരെ മർദ്ദിച്ച് ഒതുക്കാൻ നോക്കിയ പോലീസ് നടപടിയിൽ ശക്‌തമായി...
വയനാട് യൂത്ത് കോൺഗ്രസ് കളക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം; ജില്ലാ പ്രസിഡണ്ടിന് ഉൾപ്പടെ പരിക്ക്
കൽപ്പറ്റ: യൂത്ത് കോൺഗ്രസ് നടത്തിയ വയനാട് കളക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. അഞ്ചുതവണ ലാത്തിച്ചാർജ് നടത്തിയ പോലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ...
വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര സർക്കാരിന്റെ സഹായ പാക്കേജ് ഉടനുണ്ടാകുമെന്ന് കെവി തോമസ്
ന്യൂഡെൽഹി: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായ പാക്കേജ് ഉടനുണ്ടാകുമെന്ന് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ്. കൂടുതൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നും സമയബന്ധിതമായി തീരുമാനം ഉണ്ടാകുമെന്നും കേന്ദ്ര...
വയനാട്ടിലെ ഹർത്താൽ അംഗീകരിക്കാനാവില്ല; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: വയനാട്ടിൽ എൽഡിഎഫ്-യുഡിഎഫ് ഹർത്താൽ നടത്തിയതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിരുത്തരവാദപരമായ സമീപനമെന്നാണ് ഹൈക്കോടതിയുടെ വിമർശനം. പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി.
ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്ന് കോടതി ചോദിച്ചു. അധികാരത്തിലിരിക്കുന്ന...






































