‘വയനാട് ദുരന്തസഹായം വൈകിപ്പിച്ചത് കേരളം, വിശദ നിവേദനം നൽകിയത് നവംബർ 13ന്’

കേരളത്തിന് ഉചിതമായ സഹായം നൽകുമെന്നും നിവേദനം സെക്രട്ടറിമാരുടെ സമിതി പരിശോധിക്കുകയാണെന്നും അമിത് ഷായുടെ കുറിപ്പിൽ പറയുന്നു.

By Senior Reporter, Malabar News
Realized that terrorism has no religion _ Terrorist funding is a big threat - Amit Shah
Ajwa Travels

ന്യൂഡെൽഹി: വയനാടിന് ദുരന്തസഹായം വൈകുന്നതിൽ സംസ്‌ഥാന സർക്കാരിനെ പഴിച്ച് കേന്ദ്ര സർക്കാർ. പ്രിയങ്ക ഗാന്ധി നേരിട്ടുകണ്ട് സമർപ്പിച്ച നിവേദനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകി. സംസ്‌ഥാനം വിശദ നിവേദനം നൽകിയത് നവംബർ 13ന് മാത്രമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

വയനാട് ദുരന്തത്തിൽ റിപ്പോർട് നൽകുന്നതിൽ കേരളം വലിയ കാലതാമസം വരുത്തി. പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നരമാസം വൈകിപ്പിച്ചു. ദുരന്ത സമയത്ത് കേരളത്തിന് എല്ലാ സഹായവും നൽകി. നിരന്തരം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും സേനകൾ നൽകുകയും ചെയ്‌തു. കേരളത്തിന് ഉചിതമായ സഹായം നൽകുമെന്നും നിവേദനം സെക്രട്ടറിമാരുടെ സമിതി പരിശോധിക്കുകയാണെന്നും അമിത് ഷായുടെ കുറിപ്പിൽ പറയുന്നു.

ദുരന്തങ്ങളെ രാഷ്‌ട്രീയവൽക്കരിക്കരുതെന്ന് അമിത് ഷായുടെ കുറിപ്പ് എക്‌സിൽ പങ്കുവെച്ച് പ്രിയങ്ക പറഞ്ഞു. ദുരന്തങ്ങളുടെ ഇരകളെ പിന്തുണക്കാനുള്ള ശ്രമങ്ങളിൽ മാനവികതയ്‌ക്കും അനുകമ്പയ്‌ക്കും മുൻഗണന നൽകണം. വയനാട്ടിലെ ജനങ്ങൾ സംസ്‌ഥാന- കേന്ദ്ര സർക്കാരുകളെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. അവർക്ക് ഒഴിവുകഴിവുകളല്ല ആവശ്യം. അവരുടെ ജീവിതം അന്തസോടെ പുനർനിർമിക്കാൻ അടിയന്തിര സഹായം ആവശ്യമാണ്.

മുറിവുണക്കാനും ജീവിതം പുനർനിർമിക്കാനും സർക്കാരിന്റെ എല്ലാ തലങ്ങളും ഒരുമിച്ചു പ്രാവര്തികുമ്പോൾ പ്രവർത്തിക്കുമ്പോൾ ഇന്ത്യ ഏറ്റവും ശക്‌തമായി നിലക്കോളും. കേന്ദ്രവും സംസ്‌ഥാനവും മുന്നിട്ടിറങ്ങി വയനാട്ടിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

Most Read| നവീൻ ബാബുവിന്റെ മരണം; അന്വേഷണം നടത്താൻ തയ്യാറെന്ന് സിബിഐ, എതിർത്ത് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE