Tag: wayanad news
പടിഞ്ഞാറത്തറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർക്ക് പരിക്ക്
വയനാട്: പടിഞ്ഞാറത്തറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർക്ക് പരിക്ക്. പടിഞ്ഞാറത്തറ സെക്ഷനിലെ വാച്ചർ കുറ്റിയാംവയൽ ചെറുതറയിൽ സിജോക്കാണ് (45) പരിക്കേറ്റത്. കുറ്റിയാംവയൽ പ്രദേശത്ത് ഇന്നലെ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. ഇവയെ കാട്ടിലേക്ക് തുരത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം...
കുറുവ ദ്വീപ്; പുഴ കടക്കാൻ സഞ്ചാരികൾക്ക് പുതിയ ചങ്ങാടസർവീസ്
വയനാട്: കുറുവ ദ്വീപ് സന്ദർശിക്കാനായി എത്തുന്ന സഞ്ചാരികളെ പുഴയിലൂടെ ദ്വീപിലെത്തിക്കുന്നതിന് പുതിയ ചങ്ങാടസർവീസ് ആരംഭിച്ചു. വനസംരക്ഷണ സമിതിയാണ് ചങ്ങാടം നിർമിച്ചത്. ഒരു സമയം 50 പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിൽ വലിയ ചങ്ങാടമാണ്...
ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം വയനാട്ടിലും; പ്രതിരോധ മാർഗ നിർദ്ദേശങ്ങൾ നൽകി
ബത്തേരി: ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം വയനാട്ടിലും കണ്ടെത്തി. ബത്തേരി മൂലങ്കാവിൽ കൃഷിയിടങ്ങളിലാണ് ഭീമൻ ഒച്ചുകളെ കണ്ടെത്തിയത്. പെറ്റുപെരുകി വൻതോതിൽ വിളകൾ നശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തിയത് വയനാട്ടിലെ കർഷകർക്ക് പുതിയ വെല്ലുവിളി ആയിരിക്കുകയാണ്....
പൂക്കോട് വെറ്ററിനറി കോളേജ് തിങ്കളാഴ്‌ച തുറക്കും
ബത്തേരി: വിദ്യാർഥികൾക്കും ജീവനക്കാർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതിനാലും, കുടിവെള്ളത്തിൽ അണുബാധ കണ്ടെത്തിയതിനെ തുടർന്നും അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളേജ് തിങ്കളാഴ്‌ച മുതൽ പ്രവർത്തനം തുടങ്ങും. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഒക്‌ടോബർ 22നാണ്...
മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ; 20 ലിറ്റർ ചാരായവും പിടിച്ചെടുത്തു
കൽപറ്റ: മുത്തങ്ങയിൽ മാരക ലഹരിമരുന്നും ചാരായവും കടത്തുന്നതിനിടെ യുവാക്കൾ പിടിയിൽ. വ്യത്യസ്‌ത സംഭവങ്ങളിലാണ് അറസ്‌റ്റ്. മുത്തങ്ങ ചെക്ക്‌പോസ്‌റ്റിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി തോട്ടുമുക്കം സ്വദേശി മൂന്നുതൊട്ടിയിൽ ബോണി സെബാസ്‌റ്റ്യൻ (23) ആണ് അറസ്‌റ്റിലായത്....
പൂക്കോട് വെറ്റിനറി കാമ്പസ്; വിദ്യാർഥികൾക്ക് ടൈഫോയ്‌ഡ്
വയനാട്: ജില്ലയിലെ പൂക്കോട് വെറ്റിനറി സർവകലാശാല കാമ്പസിലെ വിദ്യാർഥികൾക്ക് ടൈഫോയ്‌ഡ് സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. ഹോസ്‌റ്റലിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നാണ് രോഗം ഉണ്ടായതെന്നാണ് നിലവിലെ കണ്ടെത്തൽ.
കഴിഞ്ഞ...
കടുവ ശല്യം; ചീയമ്പം കോളനിയിൽ ആടിനെ കടിച്ചുകൊന്നു
വയനാട്: ജില്ലയിലെ ചീയമ്പം എഴുപത്തിമൂന്ന് കോളനിയിൽ ആടിനെ കടിച്ചുകൊന്ന് കടുവ. പട്ടാപ്പകലാണ് കോളനിയിൽ മേയാൻ വിട്ടിരുന്ന ആടിനെ കടുവ കടിച്ചുകൊന്നത്. കോളനിക്കാര്‍ ഓടിക്കൂടി ബഹളമുണ്ടാക്കിയതിനാല്‍ ആടിന്റെ ജഡമുപേക്ഷിച്ച് കടുവ കാട് കയറുകയായിരുന്നു.
സംഭവത്തിന് പിന്നാലെ...
വയനാട്ടിൽ മാവോയിസ്‌റ്റ് നേതാവ് കീഴടങ്ങി
കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്‌റ്റ് നേതാവ് കീഴടങ്ങി. ഏഴ് വർഷമായി മാവോയിസ്‌റ്റ് സംഘടനയിൽ പ്രവർത്തിച്ചിരുന്ന ലിജേഷ് എന്ന രാമുവാണ് (37) കീഴടങ്ങിയത്. കേരള സർക്കാരിന്റെ കീഴടങ്ങൽ നയപ്രകാരമാണ് ലിജേഷ് ജില്ലാ പോലീസ് സൂപ്രണ്ട് അറവിന്ദ്...





































