വയനാട്: പടിഞ്ഞാറത്തറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർക്ക് പരിക്ക്. പടിഞ്ഞാറത്തറ സെക്ഷനിലെ വാച്ചർ കുറ്റിയാംവയൽ ചെറുതറയിൽ സിജോക്കാണ് (45) പരിക്കേറ്റത്. കുറ്റിയാംവയൽ പ്രദേശത്ത് ഇന്നലെ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. ഇവയെ കാട്ടിലേക്ക് തുരത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.
ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച കാട്ടാനക്കൂട്ടം വാച്ചർക്ക് നേരെ ആക്രമണവുമായി പാഞ്ഞടുക്കുകയായിരുന്നു. കാലിന്റെ എല്ലിന് പൊട്ടലേറ്റ സിജോയെ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചു. പിന്നീട് വിദഗ്‌ധ ചികിൽസയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Most Read: പീഡന പരാതി; മോന്‍സണ്‍ മാവുങ്കലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി