കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ മോന്‍സണ്‍ മാവുങ്കലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. കളമശ്ശേരി ക്രൈം ബ്രാഞ്ച് യൂണിറ്റാണ് പോക്‌സോ കേസിൽ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി മോന്‍സനെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍ വാങ്ങും.
മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്‌ത് വീട്ടിൽ വിളിച്ചുവരുത്തി ബലാൽസംഗം ചെയ്‌തെന്നാണ് മോൻസനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി. കലൂരിലെ രണ്ട് വീട്ടിൽ വെച്ച് നിരവധി തവണ പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചുവെന്നും പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്നും ഉൾപ്പടെ ഗുരുതരമായ ആരോപണമാണ് പരാതിക്കാർ ഉന്നയിച്ചത്.
പെൺകുട്ടിയുടെ മൊഴിയിൽ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. നോർത്ത് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
Most Read: മുല്ലപ്പെരിയാർ; റൂൾ കർവിൽ എത്താതെ ജലനിരപ്പ്, കോടതിയെ അറിയിക്കുമെന്ന് മന്ത്രി