ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; കനത്ത സുരക്ഷ

തൃണമൂലിന് മുൻതൂക്കമുള്ള സീറ്റുകളടക്കം 142 സീറ്റിലാണ് ഇന്ന് തിരഞ്ഞെടുപ്പ്. 152 സീറ്റിലെ വോട്ടെടുപ്പ് ഈമാസം 23ന് പൂർത്തിയായിരുന്നു. 91.78% ആദ്യഘത്തിൽ പോളിങ്ങാണ് രേഖപ്പെടുത്തിയത്.

By Senior Reporter, Malabar News
Election
Representational Image
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തൃണമൂലിന് മുൻതൂക്കമുള്ള സീറ്റുകളടക്കം 142 സീറ്റിലാണ് ഇന്ന് തിരഞ്ഞെടുപ്പ്. 152 സീറ്റിലെ വോട്ടെടുപ്പ് ഈമാസം 23ന് പൂർത്തിയായിരുന്നു. 91.78% ആദ്യഘത്തിൽ പോളിങ്ങാണ് രേഖപ്പെടുത്തിയത്.

സമാന സാഹചര്യം ആവർത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് രാഷ്‌ട്രീയ പാർട്ടികൾ. മൂന്നുകോടി 21 ലക്ഷം വോട്ടർമാരാണ് ഇന്ന് ജനവിധി എഴുതുന്നത്. കൊൽക്കത്ത, തെക്ക് വടക്ക് 24 പർഗാന, ഹൂഗ്ളി ഉൾപ്പടെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ്. തൃണമൂൽ കോൺഗ്രസും ബിജെപിയുമായിട്ടാണ് നേരിട്ട് ഏറ്റുമുട്ടുന്നത്.

മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഭബാനിപൂർ മണ്ഡലത്തിൽ നേർക്കുനേർ ഏറ്റുമുട്ടും. 1448 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഈ മേഖലയിലെ 11 സീറ്റുകളിൽ 91 സീറ്റിലും വിജയിച്ചതോടെയാണ് തൃണമൂൽ കോൺഗ്ര ഹാട്രിക് വിജയം നേടിയത്. അതേസമയം, സിപിഎമ്മും കോൺഗ്രസും സ്വന്തം വോട്ട് നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ്.

ആഴ്‌ചകളായി അക്രമം തുടരുന്ന ബംഗാളിൽ രണ്ടരലക്ഷത്തിലേറെ സുരക്ഷാ ഉദ്യോഗസ്‌ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ബംഗാളിലെ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സേനാ വിന്യാസമാണിത്. അക്രമ സംഭവങ്ങൾ തടയുന്നതിനായി രണ്ടായിരത്തിലധികം ആളുകളെ കരുതൽ തടങ്കലിലാക്കി. ഇതിൽ ഭൂരിപക്ഷവും ടിഎംസി പ്രവർത്തകരാണ്.

രണ്ടാംഘട്ടത്തിലും വാശിയൊട്ടും കുറയാത്ത പ്രചാരണമാണ് ബംഗാളിലുണ്ടായത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും തൃണമൂൽ കോൺഗ്രസിനായി മമത ബാനർജിയും അവസാനഘട്ട പ്രചാരണത്തിന് നേതൃത്വം നൽകി. മേയ് നാലിനാണ് വോട്ടെണ്ണൽ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE