മോദിയെ വംശീയമായി അധിക്ഷേപിച്ച് നോർവേ പത്രത്തിലെ കാർട്ടൂൺ; വിവാദം

നോർവേയിലെ പ്രമുഖ പത്രമായ 'ആഫ്റ്റൻ പോസ്‌റ്റർ' ആണ് മോദിയെ അധിക്ഷേപിച്ചു കാർട്ടൂൺ പങ്കുവെച്ചത്. കാർട്ടൂണിൽ മോദിയുടെ കൈയിൽ ഒരു മകുടിയുണ്ട്. അത് ഊതുന്നതായാണ് ചിത്രീകരിക്കുന്നത്. മുന്നിൽ പാമ്പിന്റെ രൂപത്തിലുള്ള ഒരു ഇന്ധന പൈപ്പാണുള്ളത്.

By Senior Reporter, Malabar News
PM Modi

ഓസ്‌ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ കാർട്ടൂൺ പ്രസിദ്ധീകരിച്ച നോർവേയിൽ പ്രമുഖ പത്രമായ ‘ആഫ്റ്റൻ പോസ്‌റ്റർ’ വൻ വിവാദത്തിൽ. കാർട്ടൂണിൽ പാമ്പാട്ടിയായാണ് മോദിയെ ചിത്രീകരിച്ചത്‌.

കാർട്ടൂണിൽ മോദിയുടെ കൈയിൽ ഒരു മകുടിയുണ്ട്. അത് ഊതുന്നതായാണ് ചിത്രീകരിക്കുന്നത്. മുന്നിൽ പാമ്പിന്റെ രൂപത്തിലുള്ള ഒരു ഇന്ധന പൈപ്പാണുള്ളത്. ‘ബുദ്ധിമാനും എന്നാൽ അൽപ്പം അലോസരപ്പെടുതുന്നതുമായ ഒരാൾ’ എന്ന തലക്കെട്ടിലാണ് കാർട്ടൂൺ പങ്കുവെച്ചിരിക്കുന്നത്. മോദിയുടെ നോർവേ സന്ദർശനത്തിനെ കുറിച്ചെഴുതിയ ലേഖനത്തിനൊപ്പമാണ് കാർട്ടൂണുള്ളത്.

കാർട്ടൂൺ സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വംശീയ ആശിക്ഷേപമാണ് പത്രം നടത്തിയെന്നാണ് വിമർശനം. ഇന്ത്യയെ ഇന്നും ദരിദ്രവും അന്ധവിശ്വാസങ്ങൾ നിറഞ്ഞതുമായ ഒരു പാമ്പാട്ടികളുടെ നാടായി മാത്രം കാണുന്ന പാശ്‌ചാത്യ മാദ്ധ്യമങ്ങളുടെ കൊളോണിയൽ മനോഭാവത്തിന്റെ തെളിവാണ് ഇതെന്നാരോപിച്ചാണ് വൻ പ്രതിഷേധങ്ങൾ ഉയരുന്നത്.

നോർവേ സന്ദർശനത്തിനിടയിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും പ്രധാനമന്ത്രി മോദി ഒഴിഞ്ഞുമാറിയെന്ന വിവാദം നിലനിൽക്കുന്നതിനിടെയാണ് ഈ കാർട്ടൂൺ കൂടി പുറത്തുവന്നത്.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE