പൂക്കോട് വെറ്റിനറി കാമ്പസ്; വിദ്യാർഥികൾക്ക് ടൈഫോയ്‌ഡ്‌

By Team Member, Malabar News
Students Affected Typhoid In Pookkod College Campus
Ajwa Travels

വയനാട്: ജില്ലയിലെ പൂക്കോട് വെറ്റിനറി സർവകലാശാല കാമ്പസിലെ വിദ്യാർഥികൾക്ക് ടൈഫോയ്‌ഡ്‌ സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഹോസ്‌റ്റലിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നാണ് രോഗം ഉണ്ടായതെന്നാണ് നിലവിലെ കണ്ടെത്തൽ.

കഴിഞ്ഞ 22ആം തീയതിയാണ് കോളേജിലെ വിദ്യാർഥികൾക്കും ജീവനക്കാർക്കും വയറുവേദനയും, വയറിളക്കവും അനുഭവപ്പെട്ടത്. തുടർന്ന് ഇവർ വിവിധ ആശുപത്രികളിലായി ചികിൽസ തേടുകയായിരുന്നു. വനിതാ ഹോസ്‌റ്റലിലെ വിദ്യാർഥിനികള‌ാണ് ചികിൽസ തേടിയവരിൽ ഏറെപ്പേരും.

രോഗബാധ ഉണ്ടായ സാഹചര്യത്തിൽ 31ആം തീയതി വരെ കോളേജും ഹോസ്‌റ്റലുകളും അടച്ചിട്ടിരിക്കുകയാണ്. കൂടാതെ വിദ്യാർഥികളോട് ഒരാഴ്‌ചയെങ്കിലും നിരീക്ഷണത്തിൽ തുടരാനും അധികൃതർ നിർദ്ദേശം നൽകി.

Read also: ഡെൽഹി കർഷക സമരവേദിക്ക് സമീപം വാഹനാപകടം; മൂന്ന് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE