തമിഴ്‌നാടിന്റെ നീറ്റ് വിരുദ്ധ ബിൽ കേന്ദ്രത്തിന് കൈമാറി; സ്‌റ്റാലിൻ

By News Desk, Malabar News
MK Stalin
Ajwa Travels

ചെന്നൈ: തമിഴ്‌നാട്‌ സർക്കാർ പാസാക്കിയ നീറ്റ് വിരുദ്ധ ബിൽ ഗവർണർ ആർഎൻ രവി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അറിയിച്ചു. ബിൽ രാഷ്‌ട്രപതിക്ക് കൈമാറാൻ ഗവർണർ സമ്മതിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

2021 സെപ്‌റ്റംബർ 13ന് തമിഴ്‌നാട്‌ നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബിൽ ഗവർണർ തിരിച്ചയച്ചതിനെ തുടർന്ന് ഈ വർഷം ഫെബ്രുവരി എട്ടിന് സഭ വീണ്ടും ബിൽ പാസാക്കുകയായിരുന്നു. ബിൽ രാഷ്‌ട്രപതിക്ക് അയക്കുന്നതിന് ഗവർണർ കാലതാമസം വരുത്തിയതിനാൽ സംസ്‌ഥാന സർക്കാർ ഗവർണർക്കെതിരെ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തി.

തമിഴ് പുതുവൽസര ആഘോഷവുമായി ബന്ധപ്പെട്ട് ഗവർണറുടെ വസതിയിൽ നടന്ന ചായ സൽക്കാരം സർക്കാർ ബഹിഷ്‌കരിച്ചിരുന്നു. നീറ്റിനെതിരെ സംസ്‌ഥാന നിയമസഭയിൽ പാസാക്കിയ കരട് ബിൽ രാജ്‌ഭവനിൽ കെട്ടിക്കിടക്കുകയാണെന്നും ഇത്തരമൊരു സന്ദർഭത്തിൽ ഗവർണർ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നത് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിന് തുല്യമാണെന്നും സ്‌റ്റാലിൻ പ്രതികരിച്ചിരുന്നു

Most Read: ഭീമ കൊറഗാവ് കേസ്; വരവരറാവു അടക്കം മൂന്നുപേര്‍ക്ക് ജാമ്യമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE