ഭീമ കൊറഗാവ് കേസ്; വരവരറാവു അടക്കം മൂന്നുപേര്‍ക്ക് ജാമ്യമില്ല

By Desk Reporter, Malabar News
Varavara rao

മുംബൈ: ഭീമ കൊറഗാവ് കലാപക്കേസില്‍ തെലുങ്ക് കവി പി വരവരറാവു അടക്കം മൂന്ന് പേര്‍ക്ക് ജാമ്യമില്ല. വരവരറാവു, ആക്‌റ്റിവിസ്‌റ്റുകളായ അരുണ്‍ ഫെരേര, വെര്‍നോന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ക്കാണ് മുംബൈ ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

കഴിഞ്ഞ ഡിസംബറിലെ ജാമ്യം നിഷേധിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന മൂവരുടെയും ആവശ്യം ഹൈക്കോടതി തള്ളി.

കഴിഞ്ഞ ഡിസംബറില്‍ ആക്‌റ്റിവിസ്‌റ്റ് സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ച ഹൈക്കോടതി, മറ്റ് എട്ട് പ്രതികള്‍ക്ക് ജാമ്യം നിരസിച്ചിരുന്നു. യുഎപിഎ ചുമത്തി അറസ്‍റ്റിലായ സുധാ ഭരദ്വാജ് മൂന്നു വർഷത്തിന് ശേഷമാണ് ജയിൽ മോചിതയായത്.

ജാമ്യം നിഷേധിച്ചുക്കൊണ്ടുള്ള മുന്‍ ഉത്തരവില്‍ വസ്‌തുതാപരമായ പിശകുകള്‍ ഉണ്ടെന്നായിരുന്നു പി വരവരറാവു, അരുണ്‍ ഫെരേര, വെര്‍നോന്‍ ഗോണ്‍സാല്‍വസ് എന്നിവരുടെ വാദം. എന്നാൽ ഇത് കോടതി അഗീകരിച്ചില്ല.

കൊറെഗാവ് യുദ്ധവാര്‍ഷികവുമായി ബന്ധപ്പെട്ട് 2018 ജനുവരി ഒന്നിനുണ്ടായ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

Most Read: സംസ്‌ഥാനത്തെ ഭക്ഷ്യവിഷബാധ; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE