ചെന്നൈ: കഞ്ചാവ് കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ മൂന്ന് കോടിയുടെ സ്വത്ത് മരവിപ്പിച്ച് തമിഴ്നാട് പോലീസ്. മൂന്ന് കോടിരൂപ വിലവരുന്ന സ്വത്ത് ഉള്‍പ്പെടുന്ന 29 ബാങ്ക് അക്കൗണ്ടുകളാണ് തമിഴ്നാട് പോലീസ് മരവിപ്പിച്ചത്.
കഞ്ചാവ് കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മധുര ജില്ല ഉച്ചപ്പട്ടിക്കടുത്തുള്ള ദൈവം, ജയ്കുമാർ, രമേഷ്, രാജേന്ദ്രന്, കുബേന്ദ്രന്‍, മായി, മഹാലിംഗം എന്നിവരുടേയും ഇവരുടെ ബന്ധുക്കളുടേയും പേരിലുള്ള സ്വത്തും ബാങ്ക് അക്കൗണ്ടുകളുമാണ് മധുര ജില്ലാ പോലീസ് മരവിപ്പിച്ചത്. ദിണ്ടികല്‍, മധുര എന്നീ ഭാഗങ്ങളിൽ നടത്തിയ കഞ്ചാവ് കടത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തിരുമംഗലം ഡിഎസ്പി, ഇൻസ്പെക്ടർ ലക്ഷ്മി ലത എന്നിവരുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read also: പോപ്പുലർ ഫ്രണ്ട് നേതാവ് എംകെ അഷ്റഫ് ഡെൽഹിയിൽ അറസ്റ്റിൽ








































