കൊല്ലം: കടയ്‌ക്കലിൽ സ്‌കൂൾ വിദ്യാർഥികളിക്കിടയിൽ കഞ്ചാവ് വിൽപന നടത്തിവന്ന യുവാവിനെ എക്‌സൈസ് പിടികൂടി. കുമ്മിൾ പാങ്ങലുകാട് സ്വദേശിയായ ആദർശ് ബാബുവാണ് പിടിയിലായത്. ഇയാളിൽ നിന്ന് 260 ഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു.
ഇയാൾ കഞ്ചാവ് വിൽപനക്കായി ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. പാങ്ങലുകാട് ദർഭക്കോട് കോളനികൾ കേന്ദ്രീകരിച്ച് കഞ്ചാവ് വ്യാപാരം നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ചടയമംഗലം എക്‌സൈസ് പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.
ചടയമംഗലം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്‌ടർ എസ് അനീർഷായുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറന്ന് പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ കഞ്ചാവ് വിൽപന കേന്ദ്രങ്ങൾ സജീവമായെന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ എക്‌സൈസും പോലീസും വ്യാപക പരിശോധനയാണ് നടത്തുന്നത്.
Most Read: തിരിച്ചുവരവ് കഠിനം, പ്രതിസന്ധിയിൽ ഒപ്പം നിന്നവർക്ക് നന്ദി; നടി ഭാവന