കഞ്ചാവ് കടത്ത് കേസ്; പ്രതികളുടെ 3 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

By Team Member, Malabar News
Tamil Nadu Police Against The Ganja Case Culprits

ചെന്നൈ: കഞ്ചാവ് കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പ്രതികളുടെ മൂന്ന് കോടിയുടെ സ്വത്ത് മരവിപ്പിച്ച് തമിഴ്‌നാട് പോലീസ്. മൂന്ന് കോടിരൂപ വിലവരുന്ന സ്വത്ത് ഉള്‍പ്പെടുന്ന 29 ബാങ്ക് അക്കൗണ്ടുകളാണ് തമിഴ്‌നാട് പോലീസ് മരവിപ്പിച്ചത്. 

കഞ്ചാവ് കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മധുര ജില്ല ഉച്ചപ്പട്ടിക്കടുത്തുള്ള ദൈവം, ജയ്‌കുമാർ, രമേഷ്, രാജേന്ദ്രന്‍, കുബേന്ദ്രന്‍, മായി, മഹാലിംഗം എന്നിവരുടേയും ഇവരുടെ ബന്ധുക്കളുടേയും പേരിലുള്ള സ്വത്തും ബാങ്ക് അക്കൗണ്ടുകളുമാണ് മധുര ജില്ലാ പോലീസ് മരവിപ്പിച്ചത്. ദിണ്ടികല്‍, മധുര എന്നീ ഭാഗങ്ങളിൽ നടത്തിയ കഞ്ചാവ് കടത്തിനാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്‌.

തിരുമംഗലം ഡിഎസ്‌പി, ഇൻസ്‌പെക്‌ടർ ലക്ഷ്‌മി ലത എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌.

Read also: പോപ്പുലർ ഫ്രണ്ട് നേതാവ് എംകെ അഷ്‌റഫ് ഡെൽഹിയിൽ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE