തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ചിരുന്ന 210 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. വെഞ്ഞാറമൂട് തണ്ട്രാൻ പൊയ്കയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന കിഷോറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിനുള്ളിൽ 33 പാക്കറ്റുകളിലായാണ് 210 കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
67,000 രൂപയും ചില്ലറ വിപണത്തിനായുള്ള പ്ളാസ്റ്റിക് പാക്കറ്റുകളും, ഇലക്ട്രോണിക് ത്രാസും ഇതോടൊപ്പം വീട്ടിൽ നിന്നും കണ്ടെടുത്തു. കൂടാതെ പിടികൂടിയ പ്രതിയെ നിലവിൽ ചോദ്യം ചെയ്തു വരികയാണ്. ഇത്രയധികം കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചതെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
Read also: ഇന്നും പരക്കെ മഴ; സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്