കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ചുരത്തിലെ ആറാം വളവ് തിരിയുന്നതിനിടയിലാണ് ടാങ്കർ ലോറി മറഞ്ഞിത്. ചുരം ഇറങ്ങി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ടയർ കുഴിയിൽ പതിച്ചതിനെ തുടർന്നാണ് അപകടത്തിൽപെട്ടത്.
ക്രയിൻ ഉപയോഗിച്ച് ലോറി റോഡരുകിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്. പോലീസ്, ഫയർഫോഴ്‌സ് , ചുരം സുരക്ഷണ സമിതി പ്രവർത്തകർ തുടങ്ങിയവർ സ്ഥലത്തുണ്ട്. ലോറി അരുകിലേക്ക് മാറ്റുന്ന സമയം പൂർണ്ണമായും ഗതാഗതം തടസപെട്ടേക്കും.
Read also: പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തി; അമ്മ അറസ്‌റ്റിൽ






































