മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 18 ആയി. സുരക്ഷാ മുകരുതലുകൾ ഇല്ലാതെ, സമയം തെറ്റിച്ച് ഇരുട്ടിൽ യാത്രക്കായി ഇറക്കിയ 20 പേർ കയറാവുന്ന വിനോദ യാത്രാബോട്ടിൽ 40ഓളം പേർ ഉണ്ടായിരുന്നു. ഏറെയും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. മരണമടഞ്ഞവരിൽ 5 കുഞ്ഞുങ്ങളും ഉണ്ട്.
20 ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയവരിൽ പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം. രക്ഷാ പ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനല്ല സാധ്യത തള്ളിക്കളയാൻ കഴിയില്ല. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്.
നിയമലംഘനങ്ങളുടെ നിരയാണ് ഈ ദുരന്തത്തിലേക്ക് നയിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകൾ, പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗം, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. കണ്ടെത്താനുള്ളത് 5 പേരെയെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.
Related News: താനൂരിലെ ബോട്ട് ദുരന്തം: രക്ഷാപ്രവർത്തനം തുടരുന്നു