മലപ്പുറം: നിലമ്പൂർ മൈലാടിയിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട അധ്യാപകൻ മരിച്ചു. നിലമ്പൂർ അമൽ കോളേജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. രണ്ട് പേരാണ് ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ടത്. മരിച്ച നജീബിന്റെ പിതാവിന്റെ സഹോദരനാണ് ഒഴുക്കിൽപ്പെട്ട രണ്ടാമത്തെയാൾ. ഇയാളെ രക്ഷപെടുത്താനായി.
ഇന്ന് രാവിലെയാണ് സംഭവം. പിതാവിന്റെ സഹോദരനെ രക്ഷിക്കാനായാണ് നജീബ് പുഴയിലേക്ക് ഇറങ്ങിയത്. തുടർന്ന് ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു. സമീപത്തെ പാലത്തിന് മുകളിൽ നിന്നയാളാണ് രണ്ടുപേർ ഒഴുകിപോകുന്നത് കണ്ട് നാട്ടുകാരെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചത്.
തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിനിടെയാണ് നജീബിനെ കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിലായ നജീബിനെ രക്ഷിക്കാനായില്ല. രക്ഷപെട്ടയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
Most Read: കർഷകരുടെ മഹാപഞ്ചായത്ത്; മേഘാലയ ഗവർണർ പങ്കെടുക്കും







































