കർഷകരുടെ മഹാപഞ്ചായത്ത്; മേഘാലയ ഗവർണർ പങ്കെടുക്കും

By News Desk, Malabar News
farmers-protest

ചണ്ഡീഗഢ്: ഹരിയാനയിലെ ഭിവാനിയിൽ ഇന്ന് കർഷകരുടെ മഹാപഞ്ചായത്ത് നടക്കും. മേഘാലയ ഗവർണർ സത്യപൽ മലിക് പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തിലാണ് മഹാപഞ്ചായത്ത് ചേരുക.

സ്‌ത്രീകളുടെ വിവാഹപ്രായം ഉയർത്തൽ അടക്കമുള്ള വിഷയങ്ങൾ മഹാപഞ്ചായത്തിൽ ചർച്ച ചെയ്യും. ജമ്മു കശ്‍മീർ ഗവർണർ സ്‌ഥാനത്ത് നിന്ന് മാറ്റിയതോടെ ബിജെപിയുമായി അഭിപ്രായ ഭിന്നതയിലാണ് സത്യപൽ മലിക്. നേരത്തെ കർഷക പ്രശ്‌നത്തിലും സെൻട്രൽ വിസ്‌ത പദ്ധതിയിലും കേന്ദ്രത്തെയും ബിജെപിയെയും ഇദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർഷകർക്ക് പിന്തുണയുമായി മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നത്.

Also Read: ഒമൈക്രോൺ; ജാഗ്രത പാലിക്കാൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE