ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് 19 വാക്‌സിനേഷൻ കൈകാര്യം ചെയ്യുന്ന കോവിൻ പോർട്ടലിൽ ഇടക്കിടെ തകരാറെന്ന് പരാതി. ഇതോടെ വിവിധ ഇടങ്ങളിൽ വാക്‌സിനേഷൻ പ്രക്രിയ അവതാളത്തിലായതായി റിപ്പോർട്.
ഓൺസൈറ്റ് രജിസ്‌ട്രേഷൻ നടത്തിയവർക്കും സ്വയം രജിസ്‌റ്റർ ചെയ്‌തവർക്കും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടതായി വന്നുവെന്ന് ഐഎഎൻഎസ് റിപ്പോർട്ടിൽ പറയുന്നു. വലിയ ജനക്കൂട്ടം അനുഭവപ്പെട്ടതിനെ തുടർന്ന് ആൾകൂട്ടം നിയന്ത്രിക്കാൻ ഡെൽഹിയിലെ മൂൽചന്ദ് ആശുപത്രിയിൽ വാക്ക്-ഇൻ രജിസ്‌ട്രേഷൻ ഉച്ചക്ക് ഒരുമണിയോടെ നിർത്തിവെച്ചു.
കോവിൻ പോർട്ടൽ ഇടക്കിടെ തകരാറിലാവുന്നുവെന്ന് ആശുപത്രി അധികൃതർ പരാതിപ്പെടുകയും ചെയ്‌തു. തിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചാണ് പലരും വാക്‌സിൻ സ്വീകരിക്കുന്നതിനായി സ്വകാര്യ ആശുപത്രികളിൽ എത്തിയത്. എന്നാൽ വരുന്നവരെയെല്ലാം ഉൾകൊള്ളാൻ തങ്ങൾക്ക് ശേഷിയുണ്ടെന്നും കാലതാമസം നേരിടുന്നത് ആശങ്കകൾക്ക് ഇടയാക്കുക ആയിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സർക്കാർ അധികൃതർ സഹകരിക്കുന്നില്ലെന്ന പരാതിയും ഇതിനോടകം ഉയർന്നിട്ടുണ്ട്.
Read also: കോവാക്‌സിൻ സ്വീകരിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി, എല്ലാ കുപ്രചരണങ്ങളും കുഴിച്ചുമൂടപ്പെട്ടു; ഹർഷവർധൻ







































