താമരശ്ശേരി: പത്ത് വയസുകാരിയായ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഓട്ടോഡ്രൈവർ അറസ്‌റ്റിൽ. ചുങ്കം പുതുക്കുന്നുചാലിൽ മുഹമ്മദിനെയാണ് (58) താമരശ്ശേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
വിദ്യാർഥിനിയെ ഓട്ടോയിൽ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടിക്ക് നേരെ ആക്രമണം നടത്തിയെന്നാണ് പരാതി. ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Most Read: മാക്കൂട്ടം ചുരം വഴി കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു







































