കോഴിക്കോട്: ബന്ധുവിന്റെ മർദ്ദനമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. അട്ടപ്പാടി ചീരക്കട് ഊരിലെ രാമനെയാണ് ഇന്നലെ മുതൽ കാണാതായത്. സംഭവത്തിൽ ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ബന്ധുവിന്റെ മർദ്ദനത്തിൽ പരിക്കേറ്റ രാമനെ കഴിഞ്ഞയാഴ്ചയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടക്ക് മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കാറുള്ള ആളാണ് യുവാവെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം തുടങ്ങി.
Most Read: ദിലീപ് അടക്കമുള്ള പ്രതികളുടെ കസ്റ്റഡി; ക്രൈം ബ്രാഞ്ച് അപേക്ഷ നാളെ സമർപ്പിക്കും





































