‘പിണറായി ആയിരം തവണ മുഖ്യമന്ത്രിയായാലും വഖഫ് നിയമനം പിഎസ്‌സിക്ക് വിടാന്‍ അനുവദിക്കില്ല’

By Desk Reporter, Malabar News
the appointment of Waqf will not be allowed to be left to the PSC; T Siddique
Ajwa Travels

കോഴിക്കോട്: വഖഫ് നിയമനം പിഎസ്‌സിക്ക് വിടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ്. വഖഫ് വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നീങ്ങുന്നത് ഗൂഢലക്ഷ്യത്തോടെ ആണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പിഎസ്‌സിക്ക് വിടാന്‍ അനുവദിക്കില്ല. അരക്ഷിതാവസ്‌ഥയും മത സാമുദായിക ഭിന്നിപ്പും സൃഷ്‌ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

ഒരോ സാഹചര്യത്തിലും ബ്ളാക്ക് മെയിലിംഗ് ഇടപെടലുകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. നടപ്പിലാക്കാന്‍ ഉദ്ദേശിക്കാത്ത നിയമം എന്തിന് നിലനിര്‍ത്തുന്നു എന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സമസ്‌തയുടെ എതിര്‍പ്പ് വകവെക്കാതെ വഖഫ് നിയമന വിവാദത്തില്‍ പ്രക്ഷോഭവുമായി ലീഗ് മുന്നോട്ടുപോവുകയാണ്. ഇതിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ മഹാറാലി സംഘടിപ്പിക്കുകയാണ്. സമസ്‌ത ഒഴികെയുള്ള മറ്റ് സംഘടനകളുടെ പിന്തുണയോടെ പ്രതിഷേധം വിജയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലീഗ്.

Most Read:  സൈനികരുടെ മൃതദേഹം ഡെൽഹി വിമാനത്താവളത്തിൽ; പ്രധാനമന്ത്രി അന്ത്യാഞ്‌ജലി അർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE