ന്യൂഡെൽഹി: കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പടെയുള്ള 13 സൈനികരുടെ മൃതദേഹങ്ങൾ ഡെൽഹിയിൽ എത്തിച്ചു. സുലൂരിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡെൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ചത്. വ്യോമതാവളത്തിലെ ടെക്‌നിക്കൽ ഏരിയയിലേക്ക് മൃതദേഹങ്ങൾ മാറ്റിയ ശേഷം ശ്രദ്ധാഞ്‌ജലിയർപ്പിക്കുന്ന ചടങ്ങുകൾ ആരംഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ എന്നിവർ അന്ത്യാഞ്‌ജലി അർപ്പിച്ചു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് എത്തിച്ചേരുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്‌ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ബിപിന്‍ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍ എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. മറ്റുള്ളവരുടെ മൃതദേഹങ്ങൾ പരിശോധനക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റും. തിരിച്ചറിയൽ പരിശോധന കഴിഞ്ഞതിന് ശേഷമായിരിക്കും മൃതദേഹങ്ങൾ വിട്ടു നൽകുക.
ജനറൽ ബിപിന്‍ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍ എന്നിവരുടെ സംസ്‌കാര ചടങ്ങുകൾ ഡെൽഹി കന്റോണ്‍മെന്റിലാണ് നടക്കുക. വെള്ളിയാഴ്‌ച രാവിലെ ജനറൽ ബിപിൻ റാവത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷമായിരിക്കും സംസ്‌കാര ചടങ്ങ്. പ്രധാനമന്ത്രിയും സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
The mortal remains of #CDSGeneralBipinRawat, his wife Madulika Rawat and 11 others, who lost their lives in #TamilNaduChopperCrash yesterday, placed at Palam airbase. Their families pay last respects. pic.twitter.com/SZz2vn7K6p
— ANI (@ANI) December 9, 2021
Most Read: ഭരണം ഉണ്ടെന്നു കരുതി നോൺ വെജ് ഭക്ഷണശാലകളെ ഇല്ലാതാക്കരുത്; ഗുജറാത്ത് ഹൈക്കോടതി