തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ഉള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നടക്കുന്ന രണ്ടുദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് ഇന്നും തുടരും. സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് പൊതുമേഖല, സ്വകാര്യ, ഗ്രാമീണ ബാങ്കുകളില്‍ മിക്കവയും അടച്ചിട്ടു.
സംസ്‌ഥാനത്തെ ഏഴായിരത്തിലധികം വരുന്ന ബാങ്കുകളാണ് അടഞ്ഞു കിടക്കുന്നത്. നാൽപതിനായിരത്തോളം ജീവനക്കാരാണ് രണ്ടുദിവസത്തെ സമരത്തില്‍ പങ്കെടുക്കുന്നത്. ബാങ്ക് പണിമുടക്കിന് പൂര്‍ണ പിന്തുണയുമായി സംയുക്‌ത കര്‍ഷക മോര്‍ച്ചയും കേന്ദ്ര തൊഴിലാളി യൂണിയനുകളും കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി പ്രകടനങ്ങള്‍ നടത്തിയിരുന്നു.
ഐഡിബിഐ ബാങ്കടക്കം 3 പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം, എൽഐസി ഓഹരി വിറ്റഴിക്കൽ, ജനറൽ ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവൽക്കരണം, ഇൻഷുറൻസ് മേഖലയിൽ 74 ശതമാനം വരെ വിദേശ നിക്ഷേപം, നിയന്ത്രണരഹിതമായ വിറ്റഴിക്കൽ നീക്കം തുടങ്ങി കേന്ദ്ര സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച നടപടികൾ പ്രതിലോമപരമായതിനാൽ എതിർക്കപ്പെടണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പുരോഗമിക്കുന്നത്.
Read Also: സ്‌പീക്കറുടെ വിദേശയാത്രാ വിവരങ്ങൾ അന്വേഷിക്കാൻ ഒരുങ്ങി ഇഡി