സ്‌പീക്കറുടെ വിദേശയാത്രാ വിവരങ്ങൾ അന്വേഷിക്കാൻ ഒരുങ്ങി ഇഡി

By Staff Reporter, Malabar News
youth congress protest against speaker
Ajwa Travels

കൊച്ചി: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ വിദേശയാത്രകളിൽ വിശദ അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) തയാറെടുക്കുന്നു. സ്‌പീക്കറുടെ അഞ്ചുവർഷത്തെ എല്ലാ വിദേശയാത്രകളുടെയും വിശദവിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് സംസ്‌ഥാന പ്രോട്ടോകോൾ ഓഫീസർക്ക് ഇഡി കത്ത് നൽകി.

സ്‌പീക്കറുടെ വിദേശയാത്രകൾ സംബന്ധിച്ച് വിരുദ്ധ വിവരാവകാശ രേഖകൾ പുറത്ത് വന്നതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. സ്‌പീക്കറുടെ ഓഫീസും യുഎഇ കോൺസൽ ജനറലിന്റെ ഇന്ത്യൻ ഓഫീസുമാണ് വ്യത്യസ്‌ത കണക്കുകൾ നൽകിയത്. സ്‌പീക്കറുടെ ഓഫീസ് 11 തവണ വിദേശയാത്ര നടത്തിയെന്ന മറുപടി നൽകിയപ്പോൾ യുഎഇ കോൺസൽ ജനറലിന്റെ ഇന്ത്യൻ ഓഫീസ് നൽകിയ കണക്കിൽ 21 തവണ യുഎഇ മാത്രം സന്ദർശിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സ്‌പീക്കർ ഏതൊക്കെ രാജ്യങ്ങൾ സന്ദർശിച്ചു, വിദേശയാത്ര ഇനത്തിൽ സർക്കാരിൽനിന്നു എത്ര യാത്രാബത്ത കൈപ്പറ്റി തുടങ്ങിയ വിവരങ്ങൾ അറിയിക്കാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also: എസ്എസ്എൽസി, പ്ളസ് 2 പരീക്ഷ; സമയക്രമത്തിൽ മാറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE