കോഴിക്കോട്: കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഭട്ട് റോഡ് സ്വദേശി സായൂജിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്. ഭട്ട് റോഡ് ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് യുവാവ് ഒഴുക്കിൽപെട്ടത്. കടലിൽ പോയ ബോൾ എടുക്കാൻ പോയപ്പോഴാണ് അപകടം നടന്നത്.
കോസ്‌റ്റൽ പോലീസിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് കടലിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.
Most Read: ആര്‍എസ്എസ് സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോള്‍ അല്ല; മോഹൻ ഭാഗവത്