കോഴിക്കോട് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

By Trainee Reporter, Malabar News
Drowned
Representational Image

കോഴിക്കോട്: കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഭട്ട് റോഡ് സ്വദേശി സായൂജിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്. ഭട്ട് റോഡ് ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് യുവാവ് ഒഴുക്കിൽപെട്ടത്. കടലിൽ പോയ ബോൾ എടുക്കാൻ പോയപ്പോഴാണ് അപകടം നടന്നത്.

കോസ്‌റ്റൽ പോലീസിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് കടലിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.

Most Read: ആര്‍എസ്എസ് സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോള്‍ അല്ല; മോഹൻ ഭാഗവത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE