തിരുവനന്തപുരം: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച വിസ്മയ കേസില്‍ കോടതിയുടെ കണ്ടെത്തല്‍ ആശ്വാസകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് ഇത് കരുത്ത് പകരും. പഴുതടച്ച അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച അന്വേഷണ സംഘത്തിന്റേയും പ്രോസിക്യൂഷന്റേയും പ്രവര്‍ത്തനങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ 2021 ജൂൺ 21നായിരുന്നു വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ വിസ്മയയുടെ ഭർത്താവായ കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി.
306, 498, 498 എ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷാ വിധി നാളെ പുറപ്പെടുവിക്കും.
Most Read: ഡെൽഹിയിൽ കനത്ത മഴ; 100 വിമാനങ്ങൾ വൈകി-20 എണ്ണം വഴിതിരിച്ചു വിട്ടു







































