ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വിമാന സർവീസുകളെ പ്രതികൂലമായി ബാധിച്ചു. ഡെൽഹി വിമാനത്താവളത്തിൽ 100 വിമാനങ്ങൾ വൈകി. രാവിലെ 6 മുതൽ 10 മണിവരെയുള്ള വിമാനങ്ങളാണ് വൈകിയത്. 20 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. 13 വിമാനങ്ങൾ ജയ്‌പൂരിലേക്ക് വഴിതിരിച്ചുവിട്ടു.
രണ്ട് വിമാനങ്ങൾ ലക്‌നൗ, അമൃത്‌സർ എന്നിവിടങ്ങളിലേക്കും അഹമ്മദാബാദ്, മുംബൈ, ഇൻഡോർ എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങൾ വീതവും വഴിതിരിച്ചുവിട്ടു. മണിക്കൂറിൽ 75 കിലോമീറ്റർ വരെ വേഗത്തിലാണ് ഇവിടെ കാറ്റ് വീശുന്നതെന്ന് അധികൃതർ അറിയിച്ചു. കനത്ത കാറ്റിൽ വിമാനം ലാൻഡ് ചെയ്യാൻ ബുദ്ധിമുട്ടാണെന്നും അധികൃതർ അറിയിച്ചു.
വിമാനങ്ങളുടെ പുതുക്കിയ സമയക്രമത്തിനായി അതാത് വിമാന കമ്പനികളുമായി ബന്ധപ്പെടാൻ വിമാനത്താവള അധികൃതർ യാത്രക്കാർക്ക് നിർദ്ദേശം നൽകി. കൂടാതെ അടുത്ത രണ്ട് മണിക്കൂറിൽ 60-90 കിലോമീറ്റർ വേഗത്തിൽ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Most Read: വിസ്‌മയ കേസ് വിധി സ്വാഗതാർഹം; സർക്കാർ ഉദ്യോഗസ്‌ഥർക്ക് പാഠമാകട്ടെയെന്ന് ഗതാഗത മന്ത്രി