ഡെൽഹിയിൽ കനത്ത മഴ തുടരുന്നു; നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

By Team Member, Malabar News
Heavy Rain
Rep. Image
Ajwa Travels

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു. കനത്ത മഴക്കൊപ്പം തന്നെ ശക്‌തമായ ഇടിമിന്നലും, കാറ്റും ഉണ്ടാകുന്നുണ്ട്. ഇന്ന് പുലർച്ചെ മുതൽ ഡെൽഹിയിൽ തുടരുന്ന ശക്‌തമായ കാറ്റും മഴയും മിക്ക പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുന്നതിന് കാരണമായിട്ടുണ്ട്. കൂടാതെ മോശം കാലാവസ്‌ഥയെ തുടർന്ന് ഡെൽഹി വിമാനത്താവളത്തിൽ നിന്നും നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിട്ടതായും അധികൃതർ വ്യക്തമാക്കി.

ഇന്ന് വൈകുന്നേരം ഡെൽഹി വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട 6 വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. കൂടാതെ നിരവധി സർവീസുകൾ മുടങ്ങുകയും ചെയ്‌തിട്ടുണ്ട്‌. വിമാനങ്ങളുടെ പുതുക്കിയ സമയക്രമത്തിനായി അതാത് വിമാനകമ്പനികളുമായി ബന്ധപ്പെടാൻ വിമാനത്താവള അധികൃതർ യാത്രക്കാർക്ക് നിർദ്ദേശം നൽകി.

കൂടാതെ അടുത്ത രണ്ട് മണിക്കൂറിൽ 60-90 കിലോമീറ്റർ വേഗത്തിൽ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്‌തമായ കാറ്റിലും മഴയിലും ഡെൽഹിയുടെ ചില ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണതിനാൽ റോഡുകളിൽ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ സാധ്യമെങ്കിൽ ആളുകൾ വീടുകളിൽ തന്നെ കഴിയാനും, യാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചു.

Read also: നടിയെ ആക്രമിച്ച കേസിൽ ശരത് 15ആം പ്രതി; റിപ്പോർട് കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE