ആലപ്പുഴ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ നടക്കും. ആദ്യ ദിവസമായ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള സമ്മേളനം ഉൽഘാടനം ചെയ്യും. കണിച്ചുകുളങ്ങരയില്‍ പ്രത്യേകം തയ്യാറാക്കിയ എംഎ അലിയാര്‍ നഗറിലാണ് സമ്മേളനം നടക്കുക.
മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗം എംഎ ബേബി, സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ തുടങ്ങി സിപിഎമ്മിലെ പ്രമുഖ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. രണ്ടു ദിവസങ്ങളിലായാണ് സമ്മേളനം നടക്കുക. കോവിഡ് സാഹചര്യത്തില്‍ പൊതുസമ്മേളനവും പ്രകടനവും ഒഴിവാക്കിയാണ് ജില്ലാ സമ്മേളനം ആലപ്പുഴയില്‍ നടക്കുന്നത്.
180 പ്രതിനിധികളും 44 ജില്ലാ കമ്മറ്റി അംഗങ്ങളുമടക്കം ആകെ 224 പേർ രണ്ടു ദിവസങ്ങളിലായി സമ്മേളനത്തിൽ പങ്കെടുക്കും. നേരത്തെ കോവിഡ് വ്യാപന സമയത്ത് ജില്ലാ സമ്മേളനങ്ങൾ നടത്തിയ സിപിഎം നടപടിക്ക് എതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് ആലപ്പുഴ ജില്ലാ സമ്മേളനം നീട്ടിവച്ചത്.
Read Also: ബുധനാഴ്‌ച രാജ്യം ആക്രമിക്കപ്പെടും; പ്രസ്‌താവനയുമായി യുക്രൈൻ പ്രസിഡണ്ട്