മുംബൈ: യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർഥികൾ അടക്കമുള്ള ആദ്യ സംഘം ഇന്ത്യയിലെത്തി. 219 പേരുടെ ആദ്യ സംഘം മുംബൈയിലാണ് വിമാനമിറങ്ങിയത്. ഈ സംഘത്തിൽ 19 പേർ മലയാളികളാണ്.
ഇന്ത്യൻ സമയം രാവിലെ 9.30ഓടെയാണ് ആദ്യസംഘം റൊമേനിയ ബുക്കാറെസ്‌റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇന്ത്യന്‍ എംബസി അധികൃതർ നല്‍കി. തുടർന്ന് ഉച്ചക്ക് ഇന്ത്യന്‍ സമയം 1.45ഓടെ റൊമാനിയന്‍ തലസ്‌ഥാനമായ ബുക്കാറെസ്‌റ്റിൽ നിന്ന് പ്രത്യേക എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. റൊമേനിയൻ അംബാസഡർ രാഹുൽ ശ്രീവാസ്‌തവയാണ് ആദ്യ സംഘത്തെ യാത്രയാക്കിയത്.
Welcome back to the motherland!
Glad to see the smiles on the faces of Indians safely evacuated from Ukraine at the Mumbai airport.
Govt. led by PM @NarendraModi ji is working relentlessly to ensure safety of every Indian. pic.twitter.com/fjuzjtNl9r
— Piyush Goyal (@PiyushGoyal) February 26, 2022
വിമാനത്തിലുള്ളവരെ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ഉൾപ്പടെയുള്ളവര്‍ സ്വീകരിച്ചു. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരൻമാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികളും കേന്ദ്ര സർക്കാർ സ്വീകരിച്ചതായി പീയുഷ് ഗോയല്‍ പറഞ്ഞു.
രണ്ടാമത്തെ വിമാനം റൊമേനിയയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഡെൽഹിയിലേക്കാണ് ഇവരെ കൊണ്ടുവരുന്നത്. 17 മലയാളികളാണ് ഈ സംഘത്തിലുള്ളത്. രാത്രി 1.30ന് വിമാനം ഡെൽഹിയിൽ എത്തും. ഇവർക്കുള്ള താമസം കേരളഹൗസിൽ ഒരുക്കിയിട്ടുണ്ട്. മലയാളികള്‍ക്കായി സംസ്‌ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യയാത്ര ഏര്‍പ്പടുത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ ആകും ഇവരെ എത്തിക്കുക.
Welcome back.
First step of #OperationGanga. https://t.co/4DgLIc7GYM
— Dr. S. Jaishankar (@DrSJaishankar) February 26, 2022
Most Read: റഷ്യ-യുക്രൈൻ പ്രതിസന്ധി; ഇന്ധന വില നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്രം