കൊച്ചി: ഇന്ന് വിവിധ ജില്ലകളിൽ താപനില ഗണ്യമായി ഉയരുമെന്ന് മുന്നറിയിപ്പ്. കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ പകൽ താപനില ഉയരുമെന്നാണ് കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയുടെ കാലാവസ്‌ഥാ പഠന വകുപ്പ് മുന്നറിയിപ്പ് നൽകിയത്.
പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് താപസൂചിക അപകടകരമായ നിലയിൽ ഉയരുക. ഈ മേഖലയിൽ ഇന്ന് 58 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്നാണ് റിപ്പോർട്. കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ പകൽ താപനില 35 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. പകൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണവും സൂര്യാതപവും വരാതെയും ശ്രദ്ധിക്കണം.
അതിനിടെ, ചിലയിടങ്ങളിൽ വേനൽമഴയും ലഭിച്ചേക്കും. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറിൽ 40 ഡിഗ്രി വരെ വേഗതയുള്ള കാറ്റിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണം. വരുന്ന മൂന്ന് ദിവസം കൂടി വേനൽമഴ തുടരുമെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
Most Read: ദേശീയ പഞ്ചായത്ത് അവാർഡ്; മികച്ച നേട്ടം കൈവരിച്ചു കേരളം







































