കൊച്ചി: ചുമട്ടുതൊഴില്‍ നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട നിരീക്ഷണത്തില്‍ വ്യക്തത വരുത്തി ഹൈക്കോടതി. കേരളത്തിൽ ചുമട്ടുതൊഴില്‍ നിര്‍ത്തലാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണത്തില്‍ കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നത്.
ചുമട്ടുതൊഴില്‍ ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുത്തണമെന്ന് കോടതിക്ക് ആഗ്രഹമില്ലെന്നും, എന്നാല്‍ മേഖലയില്‍ ആധുനികവൽക്കരണം കൊണ്ടുവരണമെന്നും കോടതി പറഞ്ഞു. ചുമട്ടുതൊഴിലുമായി ബന്ധപ്പെട്ട് നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നുണ്ട്. ഇത്തരം കേസുകള്‍ കോടതിക്ക് മുൻപാകെ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Read Also: ചാഞ്ചാട്ടത്തിന് ഒടുവിൽ നേട്ടത്തിന്റെ വഴിയിൽ തിരിച്ചെത്തി ഓഹരി വിപണി







































