മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 203 പോയിന്റ് താഴ്ന്ന് 58,101ലും നിഫ്റ്റി 41 പോയിന്റ് നഷ്ടത്തിൽ 17,328ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യൻ വിപണികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
പവർഗ്രിഡ്, സൺഫാർമ, ബജാജ് ഫിനാൻസ്, എംആൻഡ്എം, ഏഷ്യൻ പെയിന്റ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ, മാരുതി, ഐടിസി, ടാറ്റാ സ്റ്റീൽ, ബജാജ് ഫിൻസർവ്, കൊടക് ബാങ്ക്, എൽ ആൻഡ് ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.
Read Also: ‘കാണെക്കാണെ’ ട്രയ്ലറെത്തി; ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ ദൃശ്യാനുഭവം







































