കൽപ്പറ്റ: മേപ്പാടി-ചൂരൽമല റോഡ് നവീകരണത്തിനുള്ള റീ ടെൻഡർ നടപടികൾ വൈകുമെന്നതിനാൽ റോഡ് താൽക്കാലികമായി പാച്ച് വർക്കുകൾ നടത്തി സഞ്ചാര യോഗ്യമാക്കും. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. കോഴിക്കോട് കേരള റോഡ് ഫണ്ട് ബോർഡാണ് പാച്ച് വർക്കുകൾ നടത്തുക.
റോഡ് നവീകരണത്തിനുള്ള ടെൻഡർ നടപടികൾ ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കി പണി തുടങ്ങും. റോഡ് നിർമാണം ഉടൻ ആരംഭിക്കണമെന്നും എച്ച്എംഎൽ മാനേജ്മെന്റ് ഭൂമി വിട്ട് നൽകണമെന്നും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവും ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് താൽക്കാലികമായി റോഡ് സഞ്ചാര യോഗ്യമാക്കാൻ തീരുമാനിച്ചത്.
Read Also: കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് മർദ്ദനം






































