ഒറ്റപ്പാലം: എസ്‌കെ എസ്എസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്ക് ഒറ്റപ്പാലത്ത് സ്വീകരണം നല്‍കി.
സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഉൽഘാടനം ചെയ്‌തു. സയ്യിദ് ഉബൈദുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനത്തിൽ കബീര്‍ അന്‍വരി സ്വാഗതവും ഷബീബ് അന്‍വരി നന്ദിയും പറഞ്ഞു.
വിഎസി കുട്ടി ഹാജി, സൈതലവി ദാരിമി, യൂസുഫ് പത്തിരിപ്പാല, ടിപി അബൂബക്കര്‍ ഉസ്‌താദ്, അബ്‌ദുൽ റഫീഖ്, നിഷാദ് വരോട്, സുഹൈല്‍ തങ്ങള്‍, സൈനുല്‍ ആബിദ് മാസ്‌റ്റര്‍, അഷ്‌ക്കര്‍ ലക്കിടി, കുഞ്ഞഹമ്മദ് ഫൈസി, ഹിബതുല്ല മാസ്‌റ്റര്‍, അസ്‌കര്‍ മാസ്‌റ്റര്‍, ഹുസൈന്‍ തങ്ങള്‍ കൊടക്കാട്, ഷാഫി മാസ്‌റ്റര്‍, നിയാസ് മലപ്പുറം, ഷഫീര്‍ മണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.
SK SSF: ഭരണകൂടം അസ്വാരസ്യം സൃഷ്‌ടിക്കുമ്പോള്‍ യുവത പ്രതികരിക്കണം; വികെ ശ്രീകൺഠൻ എംപി