ഭരണകൂടം അസ്വാരസ്യം സൃഷ്‌ടിക്കുമ്പോള്‍ യുവത പ്രതികരിക്കണം; വികെ ശ്രീകൺഠൻ എംപി

By Desk Reporter, Malabar News
SK SSF MUNNETTA YAATHRA_ V.K Sreekandan
എസ്‌കെ എസ്‌എസ്എഫ് മുന്നേറ്റ യാത്രയിൽ വികെ ശ്രീകൺഠൻ എംപി സംസാരിക്കുന്നു
Ajwa Travels

പാലക്കാട്: കോവിഡ് കഴിഞ്ഞാല്‍ പൗരത്വ നിയമം നടപ്പാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ‌ഷാ പറഞ്ഞതെന്നും ഭരണകൂടം ഇത്തരം അസ്വാരസ്യം സൃഷ്‌ടിക്കുമ്പോള്‍ യുവത പ്രതികരിക്കണമെന്നും വികെ ശ്രീകൺഠൻ എംപി.

എസ്‌കെ എസ്‌എസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്ക് പാലക്കാട് നല്‍കിയ സ്വീകരണ സമ്മേളനം ഉൽഘാടനം ചെയ്‌ത്‌ സാംസാരിക്കുകയായിരുന്നു ഇദ്ദേഹം.

രാജ്യം ഒറ്റക്കെട്ടായി കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ വിദ്വേഷം പടര്‍ത്തുകയാണ് ചിലര്‍. ഇവയെല്ലാം തരണം ചെയ്യാന്‍ നമുക്ക് കഴിയണം. ജാതിവൈരവും വര്‍ഗീയതയും പ്രചരിപ്പിക്കാന്‍ നിരവധി പേരുണ്ടെന്നും സമാധാനവും സമത്വവും പറയാന്‍ എസ്‌കെ എസ്‌എസ്എഫിനെ പോലുള്ളവർ ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

സത്താർ ഫൈസി കൊല്ലംകോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹുസൈൻ മന്നാനി പ്രാർഥന നടത്തി. ഹംസ ഫൈസി പാലക്കാട്, സൈനുദ്ധീൻ മന്നാനി, എംഎം ഹമീദ് സാഹിബ്, സെയ്‌ത്‌ മീരാൻ ബാബു, ഹസനുപ്പ കള്ളിക്കാട്, അബദുൾ ഹഖ് റഹീമി, മുഹമ്മദലി ദാരിമി, തൗഫീഖ് ജൈനുമേട്, നസീർ തൊട്ടിയൻ, നന്ദബാലൻ, റഷീദ് ഉലൂമി, അഷറഫ് ഫൈസി കള്ളിക്കാട്, ഇല്ല്യാസ് ഫൈസി പള്ളിക്കുളം, ഫൈസൽ ഫൈസി കോട്ടായി, അഷറഫ് ഫൈസി കോട്ടായി, സുലൈമാൻ പുതുനഗരം, നാസർ ഹാജി പുതുനഗരം, ഉമറലി വാഫി വാളയാർ, അൽത്താഫ് ഉലൂമി, ദാനിഷ് പുതുപ്പള്ളി തെരുവ്, ജാഫർ പേഴുംകര, ശമീർ ഫൈസി കോട്ടോപാടം, അഷ്‌കറലി കരിമ്പ, സയിദ് ഹുസൈൻ തങ്ങൾ കൊടക്കാട് എന്നിവർ സ്വീകരണ ചടങ്ങിൽ സംസാരിച്ചു. ഷമീർ വാഫി മേപ്പറമ്പ് സ്വാഗതവും സ്വാദിഖ് മാത്തൂർ നന്ദിയും പറഞ്ഞു.

സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ശിഹാബുദ്ധീന്‍ ജിഫ്രി തങ്ങള്‍, സിഎ എംഎ കരീം സാഹിബ്, അബ്‌ദുല്‍ ലത്തീഫ്, സയ്യിദ് അബ്‌ദുറഹ്‌മാൻ മുത്തുകോയ തങ്ങള്‍, എംകെ മാനു മുസ്‌ലിയാര്‍, ടികെ മുഹമ്മദ് കുട്ടി ഫൈസി, കെ സഹദുല്ല മുസ്‌ലിയാര്‍ യാറം, ജിഎം സ്വലാസുദ്ധീന്‍ ഫൈസി, പിടി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, സുലൈമാന്‍ ബാവ, അലി ഫൈസി, പികെ ആറ്റക്കോയ തങ്ങള്‍, റഫീഖ് പറക്കാടന്‍, സികെ ബാബു, റഹീം മലപ്പുറം, ശമീര്‍ ഫൈസി, അസ്‌ക്കറലി കരിമ്പ, ഹുസൈന്‍ തങ്ങള്‍ കൊടക്കാട്, അന്‍വര്‍ സ്വാദിഖ് ഫൈസി, റഹീം ഫൈസി അക്കിപ്പാലം, ഹിസാബുദ്ധീന്‍ ഫൈസി, സഈദ് ഹുദവി വല്ലപ്പുഴ, ഒപിഎം അശ്‌റഫ്, ടിപി സുബൈര്‍ മാസ്‌റ്റര്‍, സിടി ജലീല്‍ മാസ്‌റ്റര്‍, ശമീര്‍ ഫൈസി ഒടമല, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, അയ്യൂബ് മാസ്‌റ്റര്‍ മുട്ടില്‍, അബ്‌ദുല്‍ ഖാദര്‍ ഫൈസി കലക്കശ്ശേരി, ശഹീര്‍ ദേശമംഗലം, സുലൈമാന്‍ ഉഗ്രപുരം, ഹബീബ് വരവൂര്‍, മുബാറക്ക് എടവണ്ണപാറ, സുറൂര്‍ പാപിനിശ്ശേരി, സലാം ഫറോക്ക്, സ്വാദിഖ് ഫൈസി താനൂര്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സയ്യിദ് മഹ്ശൂഖ് തങ്ങള്‍, ഇസദുദ്ധീന്‍ മൗലവി പൊതുവാച്ചേരി, മുജ്ത്തബ ഫൈസി, സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

SK SSF: കാലം ആവശ്യപ്പെടുന്നത് ഐക്യകേരളം; ഡോ.സരിന്‍ ഐഎഎസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE