കാലം ആവശ്യപ്പെടുന്നത് ഐക്യകേരളം; ഡോ.സരിന്‍ ഐഎഎസ്‌

By Desk Reporter, Malabar News
SK SSF MUNNETTA YAATHRA_ DR SARIN IAS
ഡോ സരിന്‍ ഐഎഎസ് മുന്നേറ്റ യാത്രയിൽ സംസാരിക്കുന്നു
Ajwa Travels

ആലത്തൂര്‍: ഭരണാധികാരികളുടെ പ്രസ്‌താവനകൾ പോലും ഭിന്നിപ്പുണ്ടാക്കുന്ന ഈ കാലം ആവശ്യപ്പെടുന്നത് സര്‍വരും ചേര്‍ന്ന് നില്‍ക്കുന്ന ഐക്യകേരളമാണെന്ന് ഡോ.സരിന്‍ ഐഎഎസ്. എസ്‌കെ എസ്‌എസ്എഫിന്റെ മുന്നേറ്റ യാത്രക്ക് ആലത്തൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ഡിസംബര്‍ ആറിന് നഷ്‌ടപ്പെട്ടുപോയ അവകാശങ്ങള്‍ വീണ്ടെടുക്കേണ്ടത് ജനുവരി 26ന് തന്നെയാണെന്നും അതിന് ജനാധിപത്യ പ്രസ്‌ഥാനങ്ങള്‍ക്ക് സാധിക്കട്ടേയെന്നും ഡോ. സരിന്‍ പറഞ്ഞു. ഹസന്‍ സാഹിബ് പുത്തരിപ്പാടം അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് നാഫിഅ് തങ്ങളാണ് പ്രാർഥനക്ക് നേതൃത്വം കൊടുത്തത്. സുബൈര്‍ ഫൈസി ഒലിപ്പാറ സ്വാഗതവും ഇസ്‌മാഈൽ ദാരിമി നന്ദിയും പറഞ്ഞ സ്വീകരണ സമ്മേളനത്തിൽ ഹാഫിസ് അനീസ് മംഗലം ഡാം ഖിറാഅത്ത് നടത്തി.

സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട്, സിദ്ദീഖ് ഫൈസി, ശിഹാബുദ്ദീന്‍ അന്‍വരി തോണിപ്പാടം, ശിഹാബുദ്ദീന്‍ പറയക്കോട്, ബഷീര്‍ ദാരിമി, മുസ്‌തഫ മുസ്‌ലിയാര്‍, സലിം അന്‍വരി, അഷ്‌കർ അലി കരിമ്പ, സൈനുദ്ദീന്‍ മാസ്‌റ്റര്‍, ഹിബത്തുല്ല , ജമാല്‍ ബാങ്ക് റോഡ്. ശരീഫ് പുതിയങ്കം, ഫിറോസ് പുതിയങ്കം, ബഷീര്‍ മുസ്‌ലിയാര്‍, മുഹമ്മദലി ഉലൂമി എന്നിവര്‍ പങ്കെടുത്തു. മുന്നേറ്റ യാത്രക്ക് നേതൃത്വം കൊടുക്കുന്ന സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉൾപ്പടെയുള്ള യാത്രാ അംഗങ്ങളും സ്വീകരണ സമ്മേളനത്തിൽ പങ്കാളികളായി.

SK SSF: ഭരണകൂടം അസ്വാരസ്യം സൃഷ്‌ടിക്കുമ്പോള്‍ യുവത പ്രതികരിക്കണം; വികെ ശ്രീകൺഠൻ എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE