കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ പാർട്ടി സംരക്ഷിക്കില്ല. ജനപങ്കാളിത്തത്തോടെ ക്രിമിനൽ സംഘങ്ങൾക്കെതിരെ പ്രതിരോധം തീർക്കും; എംവി ഗോവിന്ദൻ വ്യക്‌തമാക്കി.
സ്വർണക്കടത്ത് സംഭവവുമായി ബന്ധപ്പെട്ട് പാർട്ടി ബന്ധമുള്ളവർ ഉൾപ്പെട്ടതോടെ സിപിഎം പ്രതിരോധത്തിൽ ആയിരുന്നു. ഇതോടെയാണ് ഇത്തരക്കാരെ തള്ളി പറഞ്ഞുകൊണ്ട് മന്ത്രി രംഗത്ത് വന്നത്.
അതേസമയം, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പോലീസ് തിരയുന്ന അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തിയെന്ന് കസ്‌റ്റംസ് കണ്ടെത്തി. സ്വര്‍ണക്കടത്തില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കും. ഇയാള്‍ ജയിലിലിരുന്ന് കള്ളക്കടത്തിനും സ്വര്‍ണ അപഹരണത്തിനും ചുക്കാന്‍ പിടിച്ചതായി പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്.
Read Also: അര്‍ജുന്‍ ആയങ്കി മുഖ്യ ആസൂത്രകന്‍, 12 തവണ സ്വര്‍ണം കടത്തി; കസ്‌റ്റംസ്







































