കുവൈറ്റ് : സന്ദര്‍ശക വിസയിലെത്തിയ ആളുകള്‍ നവംബര്‍ 30 ന് മുന്‍പ് രാജ്യം വിടണമെന്ന നിര്‍ദേശവുമായി കുവൈറ്റ്. ഇത് സംബന്ധിച്ച വിശദമായ അറിയിപ്പ് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. രാജ്യത്ത് കഴിയുന്ന കാലാവധി കഴിഞ്ഞ എല്ലാത്തരം സന്ദര്‍ശക വിസകള്‍ക്കും ഇത് ബാധകമാണ്. കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്ത് നീട്ടി നല്‍കിയ സന്ദര്‍ശക വിസ കാലാവധിയാണ് ഇതോടെ അവസാനിക്കാന്‍ പോകുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായതോടെ സന്ദര്‍ശക വിസയിലെത്തിയ നിരവധി ആളുകള്‍ രാജ്യത്ത് നിന്നും പുറത്തു പോകാന്‍ കഴിയാതെ കുടുങ്ങിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നവംബർ 30 ആം തീയതി വരെ സന്ദര്‍ശക വിസ കുവൈറ്റ് നീട്ടി നല്‍കിയത്. ഒപ്പം തന്നെ ഈ കാലയളവില്‍ റെഗുലര്‍ വിസയിലേക്ക് താമസരേഖ മാറ്റുന്നതിനുള്ള സൗകര്യങ്ങളും രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ഉപയോഗപ്പെടുത്താതെ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്ന ആളുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി.
Read also : പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്







































