പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്

By Staff Reporter, Malabar News
loka jalakam_image_malabar news
Mark Esper
Ajwa Travels

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പറെയാണ് തെരഞ്ഞെടുപ്പില്‍ ബൈഡനോട് പരാജയപ്പെട്ട ട്രംപ് പുറത്താക്കിയത്. 70 ദിവസം കൂടി വൈറ്റ്ഹൗസില്‍ തനിക്കുള്ള അധികാരം ഉപയോഗിച്ചാണ് ട്രംപ് എസ്‌പറെ പുറത്താക്കിയത്.

ദേശീയ ഭീകര വിരുദ്ധസേനാ തലവനായ ക്രിസ്‌റ്റഫര്‍ സി മില്ലറാണ് പുതിയ പ്രതിരോധ സെക്രട്ടറി. ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ വൈറ്റ്ഹൗസിലെത്തി മില്ലര്‍ സെക്രട്ടറി സ്‌ഥാനമേറ്റെടുത്തു.

ആദ്യ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജി വച്ചതിനെ തുടര്‍ന്നായിരുന്നു എസ്‌പറെ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചത്. നയങ്ങളിലെ ചേര്‍ച്ചയില്ലായ്‌മയെ തുടര്‍ന്നാണ് ജെയിംസ് മാറ്റിസ് രാജിവെച്ചത്.

Read Also: പുതിയ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE