ദോഹ: എക്കണോമി, ബിസിനസ് ക്ളാസുകളില്‍ പുതിയ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്. ആറ് തരം വ്യത്യസ്ത നിരക്കുകളാണ് ഖത്തര്‍ എയര്‍വേയ്സ് അവതരിപ്പിച്ചത്. വിമാനയാത്ര കൂടുതല്‍ ആസ്വാദ്യകരവും സൗകര്യപ്രദവുമക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പുതിയ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ പുതിയ നിരക്ക് രീതികള്‍ പ്രാബല്യത്തില്‍ വന്നതായും അധികൃതര്‍ അറിയിച്ചു.
ബിസിനസ് ക്ളാസില്‍ ക്ളാസിക്, കംഫേര്‍ട്ട്, എലൈറ്റ് എന്നീ മൂന്ന് തരം ഫെയറുകളും എക്കണോമി ക്ളാസില്‍ ക്ളാസിക്, കണ്‍വീനിയന്‍സ്, കംഫേര്‍ട്ട് എന്നീ മൂന്ന് തരം ടിക്കറ്റ് നിരക്കുകളുമാണ് ഉണ്ടാവുക.
മാത്രവുമല്ല ഓരോ ടിക്കറ്റിലും വ്യത്യസ്തമായ സേവനങ്ങളും സൗകര്യങ്ങളുമാണ് ലഭിക്കുക. ഓരോ ടിക്കറ്റിലും ലഭ്യമായ സൗകര്യങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഖത്തര്‍ എയര്‍വേയ്സ് വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. എക്കണോമിയില്‍ കംഫേര്‍ട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇഷ്ടമുള്ള സീറ്റ് തെരഞ്ഞെടുക്കാനും ബിസിനസ് എലൈറ്റ് ഫാമിലി ടിക്കറ്റാണെങ്കില്‍ യാത്രാ തീയതി സൗകര്യത്തിന് മാറ്റാനും അവസരം ലഭിക്കും. കൂടാതെ ഫീസ് ഇല്ലാതെ തന്നെ പണം മടക്കി കിട്ടാനുള്ള അവസരവും ഈ ടിക്കറ്റ് എടുക്കുന്നവര്ക്കുണ്ട്.
ഇതിനുപുറമേ എക്കണോമി ക്ളാസില്‍ നേരത്തെയെടുത്ത നിരക്കില്‍ നിന്നും ഉയര്‍ന്ന നിരക്കിലേക്ക് മാറുമ്പോള്‍ അഞ്ച് കിലോ അധിക ബാഗേജും ഫ്രീയായി ലഭിക്കും. കൂടാതെ നേരിട്ട് ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഔട്ട്ലറ്റുകളില് 40 ശതമാനം ഡിസ്കൗണ്ടും ലഭിക്കും.
Read Also: ഷാങ്ഹായ് ഉച്ചകോടി ഇന്ന്; മോദിയും ഷി ജിൻപിങ്ങും വേദി പങ്കിടും